Search Athmeeya Geethangal

1203. എനിക്കൊത്താശ വരും പര്‍വ്വതം 
Lyrics : G.P
എനിക്കൊത്താശ വരും പര്‍വ്വതം
കര്‍ത്താവേ! നീ മാത്രമെന്നാളുമേ
 
1   ആകാശ ഭൂമികള്‍ക്കെല്ലാം ആദിഹേതുവതായവന്‍ നീയേ
     ആശ്രയം നിന്നിലായതു മുതലെന്‍ ആധികളകന്നു പരാ-
 
2   എന്‍ കണ്‍കളുയര്‍ത്തി ഞാന്‍ നോക്കും എന്‍കര്‍ത്താവേ നിന്‍ദയക്കായി
     എണ്ണിയാല്‍ തീരാ നന്മകള്‍ തന്നു എന്നെയനുഗ്രഹിക്കും-
 
3   എന്‍റെ കാല്‍കള്‍ വഴുതാതനിശം എന്നെ കാത്തിടുന്നവന്‍ നീയേ
     കൃപകള്‍ തന്നും തുണയായ് വന്നു നടത്തുന്നത്ഭുതമായ്-
 
4   എന്‍ദേഹം മണ്ണില്‍ മറഞ്ഞാലും ഞാന്‍ ജീവനോടിരുന്നാലും
     നീ വരും നാളില്‍ നിന്നോടണഞ്ഞന്നാനന്ദിച്ചാര്‍ത്തിടും ഞാന്‍-  

 Download pdf
33906988 Hits    |    Powered by Revival IQ