Search Athmeeya Geethangal

116. എന്നന്തരംഗമേ പാടൂ പൊന്നേശു 
Lyrics : M. Varghese
‘To Calvary Lord in Spirit’
 
1   എന്നന്തരംഗമേ പാടൂ പൊന്നേശുവിന്‍ ഗീതം
     എന്നെ വീണ്ട തന്‍ സ്നേഹത്തെ എന്നാളും കീര്‍ത്തിക്കാം
 
2   ആശയറ്റിട്ടാര്‍ത്തനായി ക്ലേശിച്ചുകേണു ഞാന്‍
     ഈശാ! നീയെന്‍റെ പാതകം ക്രൂശില്‍ വഹിച്ചു ഹാ!
 
3   എന്നാധികള്‍ എന്‍ വ്യാധികള്‍ എല്ലാം വഹിപ്പാനായ്
     എല്ലായ്പ്പോഴും ചാരെയുള്ളോന്‍ ആശ്വാസദായകന്‍
 
4   വിണ്ണിലെത്തും നാള്‍വരെയും കണ്ണീര്‍ താഴ്വര;
     മണ്ണിലെ വാസമെങ്കിലും പൂര്‍ണ്ണാനന്ദം നീയേ!
 
5   എന്‍പേര്‍ക്കു, പക്ഷവാദമായ് അന്‍പെഴുമാചാര്യന്‍
    ഉന്നതത്തില്‍ വാണിടുന്നു എന്‍ പൂര്‍ണ്ണരക്ഷകനായ്

 Download pdf
33906925 Hits    |    Powered by Revival IQ