Lyrics : M.E.C.
ആശ്വാസമായെനിക്കേശുവുണ്ട് ആശ്രയിപ്പാനവന്‍ കൂടെയുണ്ട്
ആകയാല്‍ ജീവിതഭാരമെനിക്കില്ല ആകുലമൊന്നുമില്ല
1 കാല്‍വറി ക്രൂശിലെന്‍ ജീവനാഥന്‍ കാല്‍കരമാണി തുളച്ച നേരം
എന്നെയാണോര്ത്തതെന്നോര്ക്കുമ്പോഴെന്നുള്ളം
കത്തുന്നു സ്നേഹാഗ്നിയാല്‍-
2 സ്നേഹിച്ചു ജീവന് വെടിഞ്ഞ നാഥന് സ്നേഹിച്ചിടുമെന്നെ നിത്യകാലം
തന്റെ ഹൃദയത്തില്‍ വേദനയേകുന്നതൊന്നും
ഞാന്‍ ചെയ്തിടുമോ?-
3 സ്വന്തജനങ്ങള്‍ മറന്നിടിലും എന്താപത്തായാലുമെന്നാളിലും
എന്നെക്കരുതുവാന്‍ കൈത്താങ്ങലേകുവാന്‍
എന്നും മതിയായവന്‍-
4 സര്‍വ്വാംഗസുന്ദരന്‍ മാധുര്യവാന്‍ നാവില്ലെനിക്കിന്നു വര്‍ണ്ണിക്കുവാന്‍
നിത്യത പോരാ തന് നിസ്തുല സ്നേഹത്തി-
ന്നാഴമളന്നിടുവാന്‍-
![](images/PDF.gif)
Download pdf