Search Athmeeya Geethangal

692. എന്നന്തരംഗവും എന്‍ജീവനും ജീവനുള്ള 
Lyrics : K.V.H.
എന്നന്തരംഗവും എന്‍ജീവനും ജീവനുള്ള ദേനെ സ്തുതിച്ചിടുന്നിതാ
നീ നല്ലവന്‍ നീ വല്ലഭന്‍ എന്‍രക്ഷകാ മഹാപ്രഭോ!
 
1   കണ്ണുനീരിന്‍ താഴ്വരയില്‍ ഞാന്‍ നടന്നിടും
     നേരവും നിന്‍ കൈകളെന്നെ പിന്തുടര്‍ന്നിടും
     നിന്നാലയേ വസിക്കുവാനീ ഏഴയെന്നെയും
     നീ തീര്‍ത്തതാല്‍ ഞാന്‍ ഭാഗ്യവാനായ് തീര്‍ന്നു നിശ്ചയം-
 
2   ഞാന്‍ വസിക്കുമീയൊരുദിനം നിന്നന്തികേ
     ആയിരം ദിനങ്ങളേക്കാള്‍ ശ്രേഷ്ടമേ തവ
     സന്നിധാനമെന്‍റെ നിത്യആശ്രയം വിഭോ!
     സര്‍വ്വവും തരുന്നിതാ ഞാന്‍ നിന്‍ കരങ്ങളില്‍-

 Download pdf
33907031 Hits    |    Powered by Revival IQ