Lyrics : K.V.Sഎന്നവിടെ വന്നു ചേരും ഞാന്‍ മമ കാന്ത, നിന്നെ
വന്നു കണ്ടു വാഞ്ഛ തീരും ഹാ!
നിന്നോടു പിരിഞ്ഞിന്നരകുലത്തിരിക്കയെന്നതിന്നൊരിക്കലും സുഖം
തന്നിടുന്നതില്ലാകയാല് പരനേശുവേ, ഗതി നീയെനിക്കിനി-
1 നിന്മുഖത്തു നിന്നു തൂകുന്ന മൊഴിയെന്റെ താപം
ഇന്നു നീക്കിടുന്ന നായകാ!
നിന്നതിമൃദുവായ കൈയിനാലെന്നെ നീ തടവുന്നൊരക്ഷണം
കണ്ണുനീരുകളാകവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നു മേ-
2 പൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു
മന്നിലില്ല സൗഖ്യമല്പ്പവും
മന്നനേ ധനധാന്യവൈഭവം മിന്നലിന്നിടകൊണ്ടശേഷവും
തീര്ന്നുപോയുടമസ്ഥരന്ധതയാര്ന്നു വാഴുക മാത്രമേ വരൂ-
3 തിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോല്
ലുബ്ധരായോര് ഭൂ ധനങ്ങളെ
ചേര്ത്തുകൂട്ടിയിട്ടാധനങ്ങളിന്മേല് പൊരുന്നിരുന്നായവ വിരി-
ഞ്ഞാര്‍ത്തി നല്കിടും മാമോന് കുട്ടികളായ് പുറപ്പെടുന്നാര്ത്തനാഥനേ-
4 നല്ല വസ്ത്രം നല്ല ശയ്യകള് സുഖസാധനങ്ങളില്ലിവയിലാശ ദാസനു
വല്ലഭാ! തിരുമേനിയേതിലുമേതുമായെനിക്കുള്ളതാലൊരു
തെല്ലുമല്ലലെന്നുള്ളിലില്ലതു കില്ലൊഴിഞ്ഞുരചെയ്തിടാം വിഭോ!-
5 നിന്നെയോര്‍ക്കും നേരമീശനേ! വളരും പ്രയാസം
എന്നില്‍നിന്നു മാഞ്ഞുപോകുന്നേ
നിന്നടിമലര്‍ സേവയാലെനിക്കുള്ള പീഡകളാകവേ തിരു-
മുന്നില്‍ വന്നിടുംപോതു നീങ്ങിയെന്നുള്ളമാനന്ദംകൊണ്ടു തുള്ളുമേ-
6 കാത്തിരിക്കുന്നാത്മ നാഥനേ! ഭൂവനത്തിനുള്ള
കാത്തിരിപ്പിന് പൂര്ത്തിനാളിനെ മത്സരക്കുലം ലജ്ജയാല്‍
മുഖം താഴ്ത്തിടും പടിയെങ്ങള് ദണ്ഡുകള്
പൂക്കണേ പുതുഭംഗിയില് ബദാം കായ്കളെയവ കായ്ക്കണേ തദാ
![](images/PDF.gif)
Download pdf