Search Athmeeya Geethangal

945. എന്നാണുദയം ഇരുളാണുലകില്‍  
Lyrics : M.E.C.
എന്നാണുദയം ഇരുളാണുലകില്‍ നീതിസൂര്യാ! എന്നാണുദയം?
ഓമനപ്പുലരി പൊന്നൊളി വിതറാന്‍
താമസമിനി വരുമോ? താമസമിനി വരുമോ?
 
1   കുരിശിന്നൊളിയേ! കൃപകള്‍ വിതറും സ്നേഹക്കതിരേ കുരിശിന്നൊളിയേ!
     പാരിലെ പാപക്കൂരിരുളകലാന്‍ വേറൊളി ഒന്നുമില്ലയേ!
     വേറൊളി ഒന്നുമില്ലയേ!
 
2   ഉലകജനങ്ങള്‍ കലഹജലത്തില്‍ മുഴുകി മുഴുന്‍ ഉലകജനങ്ങള്‍
     ദൈവികചിന്താഹീനരായ് ജനത അന്ധരായ് വലഞ്ഞിടുന്നേ!
     അന്ധരായ് വലഞ്ഞിടുന്നേ!
 
3   ദൈവജനവും നിലകാത്തിടാതെ വീണുപോയി! ദൈവജനവും
     ആദിമസ്നേഹം ആരിലും കുറവായ് നാണയക്കൊതിയേറെയായ്
     നാണയക്കൊതിയേറെയായ്-
 
4   ജീവജലമേ! നിറവായ് ഒഴുകും ജീവനദിയേ! ജീവജലമേ!
     ചുടുവെയിലുലകില്‍ നീ അകം കുളിര്‍ത്താല്‍ ദാഹമിനിയുമില്ലയേ!
     ദാഹമിനിയുമില്ലയേ!-                                                             

 Download pdf
33906987 Hits    |    Powered by Revival IQ