Search Athmeeya Geethangal

181. എന്നാളും ആശ്രയമാം കര്‍ത്താ 
Lyrics : A.K
രീതി: എന്‍പേര്‍ക്കായ് ജീവന്‍ വയ്ക്കും
         
എന്നാളും ആശ്രയമാം കര്‍ത്താവിനെ
എന്നും ഞാന്‍ വാഴ്ത്തിപ്പാടും കര്‍ത്താവിനെ
എന്നും ഞാന്‍ വാഴ്ത്തിപ്പാടും
 
1   എന്നെയുമെന്‍റെ നിരൂപണമൊക്കെയും
     നന്നായറിയുന്നോനാം-പരമോന്നതനാ
     മെന്‍റെ പൊന്നു കര്‍ത്താവിനെ
     എന്നും ഞാന്‍ സ്തോത്രം ചെയ്യും-
 
2   തീജ്വാല പോലുള്ള കണ്ണിനുടമയാം
     കര്‍ത്താവറിയാതൊന്നും തന്നേ
     മര്‍ത്ത്യരാം നമ്മള്‍ക്കു സാധിക്കയില്ലെന്ന
     തോര്‍ത്തിതാ ഭക്തിയോടെ-
 
3   നമ്മുടെ ചിന്തകള്‍ ക്രിയകളൊക്കെയും
     തന്‍തിരു സന്നിധിയില്‍-വെറും
     നഗ്നവും മലര്‍ന്നതുമായ് തന്നെ കാണുമേ
     ഏതും മറവില്ലാതെ-
 
4   കര്‍ത്താവു നമ്മോടു കാര്യം തീര്‍ക്കും നാളില്‍
     ധൈര്യത്തോടെ നില്‍ക്കുമോ-അന്നു
     നമ്മുടെ കൈകള്‍ ബലപ്പെട്ടിരിക്കുമോ
     ചിന്തിച്ചിടാം പ്രിയേര-           

 Download pdf
33906732 Hits    |    Powered by Revival IQ