Search Athmeeya Geethangal

847. എന്നാളും എന്നെ കരുതുന്ന കര്‍ത്താവേ 
Lyrics : G.P.
എന്നാളും എന്നെ കരുതുന്ന കര്‍ത്താവേ
നീ മാത്രം എന്‍ നല്ല മിത്രം ഇപ്പാരില്‍ നീയല്ലാതില്ലെനിക്കാശ്രയം
എപ്പോഴും പാടും ഞാന്‍ സ്തോത്രം
 
1   ആകുല നേരത്തില്‍ ആവശ്യ ഭാരത്താല്‍
     അകംനൊന്തു കരയുന്ന നേരം അരികത്തണഞ്ഞെന്നില്‍
     ആശ്വാസമരുളുന്നു അലിവുള്ള മിത്രം നീ മാത്രം-
 
2   ആപത്തനര്‍ത്ഥമെന്‍ ജീവിതയാത്രയില്‍
     അതിദു:ഖം വിതറുമ്പോള്‍ നാഥാ അവിടുത്തെ തിരുമുഖം
     ദര്‍ശിക്കും നേരത്തെന്‍ അഴലെല്ലാം അകലുന്നു ദൂരെ-
 
3   അലയാഴി തന്നിലെന്‍ വിശ്വാസ നൗകയില്‍
     അലയാതെയെന്‍ യാനം തുടരാന്‍ അലകളിന്‍മീതെ നടന്ന
     നിന്‍പാദമാണ-ഭയമെന്നാളുമെന്‍ നാഥാ-
 
4   അഖിലാണ്ഡമുളവാകും അതിനെല്ലാം മുന്നമേ
     അഖിലേശാ! എന്നെ നീ ഓര്‍ത്തു അതിനാല്‍ നിന്നടിമലര്‍
     ചുംബിച്ചു ഞാനിന്നു അതിമോദം പാടുന്നു സ്തോത്രം-                

 Download pdf
33906893 Hits    |    Powered by Revival IQ