Lyrics : K.V.Sഎന്നാളും സ്തുതിക്കണം നാം-നാഥനെ
എന്നാളും സ്തുതിക്കണം നാം
വന്ദനം പാടി മന്നന് മുന്കൂടി
മന്ദതയകന്നു തിരുമുന്നിലഭയമിരന്നു
1 മോദമായ് കൂടുക നാം-പരന്നു ബഹുനാദമായ് പാടുക നാം
ഗീതഗണം തേടി നാഥന്നു നാം പാടി
നാഥനാമവന്റെ തിരുനാമമേ ഗതിയായ് തേടി-
2 ശ്രേഷ്ഠഗുണദായകന്‍ അവന് നിനയ്ക്കില്‍ ശിഷ്ടജനനായകന്‍
സ്പഷ്ടം തിരുദാസര്ക്കിഷ്ടമരുളുവോന്
കഷ്ടതയില്‍ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവന്‍-
3 തന്നെ സ്തുതിച്ചിടുന്നു ജനങ്ങള്‍പദം തന്നില്‍ പതിച്ചിടുന്നു
മന്നവമന്നര്‍ പ്രസന്നരായ് വാഴ്ത്തുന്നു
നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു-
4 ദേവകളിന്‍ നാഥനെ സമസ്തലോക ജീവികളിന്‍ താതനെ
ജീവന്നുറവായി മേവും പരേശനെ
ജീവനുലകിന്നുദിപ്പാന്‍ സൂനുവെക്കൊടുത്തവനെ-
5 തന്നാമകീര്ത്തനം നാം തുടര്‍ന്നുചെയ്കിലെന്നും ദിവ്യാനന്ദമാം
ഉന്നതന് തന്നുടെ സന്നിധൗ നിന്നു നാം
മന്നവനെ പുതുഗാനവന്ദനങ്ങളോടനിശം
Download pdf