Search Athmeeya Geethangal

82. എന്നാളും സ്തുതിച്ചിടുവിന്‍-യേശു 
Lyrics : G.P.
എന്നാളും സ്തുതിച്ചിടുവിന്‍-യേശു
രാജാധിരാജാവിനെ നമ്മള്‍ പാടി പുകഴ്ത്തിടുവിന്‍
 
1   ആദിയുമവനാം അന്തവുമവനാം അത്ഭുതരക്ഷകനാം -നമ്മെ
     തേടിയീധാത്രിയില്‍ വന്നു തന്‍ജീവനെ തന്നൊരു സ്നേഹിതനാം-
 
2   സമ്പന്നനെന്നാല്‍ നമ്മെ കരുതി നിര്‍ധനനായിത്തീര്‍ന്ന-തന്‍റെ
     നിസ്തുല്യമാം കൃപ നിത്യവും ധ്യാനിച്ചു വാഴ്ത്തി സ്തുതിക്കുക നാം-
 
3   വാനം ഭൂവനം എല്ലാം ചമച്ചോന്‍ ഹീനമരക്കുരിശില്‍-നമ്മെ
     സ്നേഹിച്ചു ശാപമൃത്യുവരിച്ചു രക്ഷിച്ചതും നിനച്ച്-
 
4   നന്ദിയാലുള്ളം നന്നേ നിറഞ്ഞു വന്ദനം ചെയ്തിടുവിന്‍-ദൈവ
     നന്ദനന്‍ ചെയ്ത നന്മകളോര്‍ത്തു കീര്‍ത്തനം പാടിടുവിന്‍  

 Download pdf
33906840 Hits    |    Powered by Revival IQ