Lyrics : V.N.എന്നിലുദിക്കേണമേ ക്രിസ്തേശുവേ
എന്‍ നീതിയിന്‍ സൂര്യനേ!
1 എന്‍ ദേഹം ദേഹിയും നിങ്കലേക്കുണര്ന്നു
നിന്സ്നേഹജ്വാലയാല് ഞാന്‍ എരിഞ്ഞിടാന് എന്മേല് ശോഭിക്കണമേ-
2 ജീവപ്രകാശമേ! എന്‍ ജീവശക്തിയേ!
ദൈവത്തിന് തേജസ്സിനാല്‍ മിന്നിടുന്നോര്‍ ഉദയനക്ഷത്രമേ!
3 മേഘങ്ങളിന്‍ പിമ്പില്‍ നീ മറയാതിന്നു
ഏകമായ് കാക്കണമേ എന്‍ മാനസം നിന്മേലുള്ളോര്‍ നോട്ടത്തില്‍-
4 നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാന്‍
ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാല്‍ എന്‍ആനന്ദം പൂര്‍ണ്ണമാം-
5 മരണത്തിന് നിഴലാം താഴ്വരയിലും നീ
ശരണമാകുന്നതാല്‍ ഈ വിശ്വസിക്കു ഒന്നുമില്ല പേടിപ്പാന്‍-
6 എന്‍ ആത്മസുന്ദരന്‍ എന്‍ ആത്മമാധുര്യന്‍
എന്‍ ആത്മ വാഞ്ഛിതനും ഇന്നുമെന്നും ദൈവകുമാരനേ! നീ-
7 സകല ഭൂഗോളവും മൂടിടും രാത്രിയെ പകലായി മാറ്റണമേ
നിന് ശോഭയാല്‍ എല്ലാം പ്രകാശിക്കുവാന്‍
![](images/PDF.gif)
Download pdf