Search Athmeeya Geethangal

477. എന്നില്‍ കനിവേറും ശ്രീയേശു മ 
Lyrics : T.K.S.
1   എന്നില്‍ കനിവേറും ശ്രീയേശു മനുവേലന്‍ താ-
    നെന്നും മാധുര്യവാന്‍ ഓ-എന്നും മാധുര്യവാന്‍
    അവന്നിരികില്‍ വന്നതിനാലെന്താശ്വാസമായ് എന്തൊരാശ്വാസമായ്
    തന്‍റെ തിരുമുഖം കാണുന്നതാനന്ദമായ് പരമാനന്ദമായ്-
 
2   എന്തിന്നലയുന്നു ഞാന്‍ പാരില്‍ വലയുന്നു താന്‍
    പാരം മതിയായവന്‍ ഓ-എന്നും മതിയായവന്‍
    അവന്‍ കരുതിടുന്നെനിക്കായിട്ടെന്നാളുമേ അവന്‍ എന്നാളുമേ
    തന്‍റെ തണലില്‍ ഞാനണയുമ്പോള്‍ വിശ്രാമമേ എന്തു വിശ്രാമമേ!
 
3   മന്നില്‍ പരദേശിയാ-ണെന്നാല്‍ സ്ഥിരവാസമോ
    വിണ്ണില്‍ ആയിടുമേ ഓ-വിണ്ണില്‍ ആയിടുമേ
    അന്നാള്‍ വരെയും ഞാനവന്നായി പാര്‍ത്തിടുമേ ഭൂവില്‍ പാര്‍ത്തിടുമേ
    പിന്നെ വരും താനന്നവനോടു ചേര്‍ന്നിടുമേ ഞാനും ചേര്‍ന്നിടുമേ-

 Download pdf
33907033 Hits    |    Powered by Revival IQ