Search Athmeeya Geethangal

775. ആശ്വാസദായകനായ് എനിക്കേശു 
    
ആശ്വാസദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങൾ ഏറിവന്നാലും
എന്നെ കൈവിടാത്തവൻ (2)
 
1. ആവശ്യഭാരങ്ങളാൽ ഞാൻ
ആകുലനായിടുമ്പോൾ
തന്റെ സാന്ത്വനം നൽകി വഴി നടത്തും
യേശു അരികിലുണ്ട്- (2)
 
2. രോഗം പ്രയാസങ്ങളാൽ
ഞാൻ ക്ഷീണിതനായിടുമ്പോൾ
എന്നെ താങ്ങി കരങ്ങളിൽ കാത്തിടും
യേശു അരികിലുണ്ട്- (2)

 Download pdf
33906956 Hits    |    Powered by Revival IQ