Search Athmeeya Geethangal

742. എന്നില്‍ കനിയും ദൈവം-എന്‍റെ 
Lyrics : M.E.C.
എന്നില്‍ കനിയും ദൈവം-എന്‍റെ
വേദനകളില്‍ ശോധനകളില്‍ ഏറ്റം അടുത്ത തുണയവനാം
 
1   എന്നും സ്നേഹിതരില്ലരികില്‍ ഒന്നായിരുന്നോര്‍ പിരിഞ്ഞിടുമേ
     എന്നും പിരിയാതരികില്‍ വരും ഇന്നുമെന്നുമനന്യനവന്‍-
 
2   എല്ലാ നാളും പുകഴ്ത്തിടും ഞാന്‍ നല്ലവനാം തന്‍ വന്‍കൃപയെ
     വല്ലഭന്‍ തന്‍കൈകളില്‍ ഞാന്‍ അല്ലും പകലും നിര്‍ഭയനാം-
 
3   നീര്‍ത്തോടുകളില്‍ മാനിനെപ്പോല്‍ ആര്‍ത്തിയോടവനെത്തേടിടും ഞാന്‍
     പാര്‍ത്തിടും തന്‍ പദമരികില്‍ തീര്‍ത്തിടും എന്‍പശിദാഹം-
 
4   കണ്ണുകളിന്നു കൊതിക്കുന്നെന്‍ കര്‍ത്തനെ നേരില്‍ കണ്ടിടുവാന്‍
     നിത്യത മുഴുവന്‍ തന്നരികില്‍ ഭക്തരുമൊത്തു പാര്‍ത്തിടുവാന്‍

 Download pdf
33906746 Hits    |    Powered by Revival IQ