Search Athmeeya Geethangal

1143. എന്നിടം വരുവിന്‍ നരരേ!  
Lyrics : M.E.C.
എന്നിടം വരുവിന്‍ നരരേ! ഖിന്നതകള്‍ തീര്‍ക്കാനായ്
തന്നിടം ക്രിസ്തു വിളിക്കുന്നു എന്നിടം വരുവിന്‍ നരരേ!
വരുവിന്‍ വരുവിന്‍ വരുവിന്‍
 
1   വരുവാന്‍ ക്രിസ്തു വിളിക്കുന്നു തരുവാനാത്മ സമാധാനം
     ധനവാന്മാര്‍ നേതാക്കള്‍ മനശ്ശാന്തി തരികില്ല-
 
2   യേശുക്രിസ്തു വിളിക്കുന്നു പാപം മുറ്റും പോക്കാനായ്
     പാവനനാം തന്‍ നിണമാം പാപത്തിന്‍ പരിഹാരം-
 
3   ക്രിസ്തു നിന്നെ വിളിക്കുന്നു പുത്തന്‍ഹൃദയം നല്‍കാനായ്   
     നിന്‍ഹൃദയം മാറിടുമേ ദൈവത്തിന്‍ മന്ദിരമായ്-
 
4   യേശുക്രിസ്തു വിളിക്കുന്നു ക്ലേശം ഭാരം തീര്‍ക്കാനായ്
     അവനിയില്‍ നിന്‍ വിന തീര്‍ക്കാനവനല്ലാതില്ലാരും-
 
5   ഒരു ചെറുനിമിഷം നീ കളയാതെ എരിപൊരിവെയിലില്‍ തളരാതെ
     വരിക സഖേ! തരുമേശു ജീവജലം സൗജന്യം-
 
6   ഈ വിളി നിങ്ങള്‍ നിരസിച്ചാല്‍ ഈ വന്‍രക്ഷയുപേക്ഷിച്ചാല്‍
     വരുമൊരുനാള്‍ ന്യായവിധി, എരിനരകം നിന്നറുതി-               

 Download pdf
33906814 Hits    |    Powered by Revival IQ