Search Athmeeya Geethangal

995. എന്നിനിയും വന്നങ്ങു ചേര്‍ന്നിടും 
Lyrics : C.J.
എന്നിനിയും വന്നങ്ങു ചേര്‍ന്നിടും ഞാന്‍ നിന്നരികില്‍
ആശയാല്‍ നിറഞ്ഞിടുന്നെന്‍ മാനസം കൊതിച്ചിടുന്നേ
 
1   പാരിടത്തില്‍ കൂടാരവാസിയായി പാര്‍ത്തിടുന്നു
     പരനേ നീയൊരുക്കിടുന്നെന്‍ പിരിയാത്ത നിത്യഭവനം-
 
2   അല്‍പനാളീ കണ്ണുനീരിന്‍ താഴ്വരയില്‍ ആയിടിലും
     അത്യന്തം തേജസ്സിന്‍ ഘനം നിത്യതേ ചെന്നു കാണും ഞാന്‍-
 
3   നീ തരുന്ന ശോധന വേദനകള്‍ നന്മയെന്ന്
     നാളുകള്‍ കഴിഞ്ഞിടുമ്പോള്‍ നാഥാ! ഞാനറിഞ്ഞിടുമേ-
 
4   പാര്‍ത്തലത്തില്‍ കര്‍ത്താവിന്‍ വേലചെയ്തു തീര്‍ത്തെനിക്ക്
     കര്‍ത്തനെ നിന്‍ സവിധത്തില്‍ എത്തി വിശ്രമിച്ചിടുവാന്‍
 
5   ഞാനിഹത്തില്‍ മണ്ണോടു മണ്ണായാലും വാനത്തില്‍ നീ
     വന്നു വിളിക്കും നേരത്ത് അന്നു ഞാനെത്തും ചാരത്ത്-

 Download pdf
33906987 Hits    |    Powered by Revival IQ