Search Athmeeya Geethangal

986. എന്നു കാണും ഞാ-നെന്‍ പ്രിയനെ 
Lyrics : G.P.
എന്നു കാണും ഞാ-നെന്‍ പ്രിയനെ എന്നും കാണും ഞാന്‍?
സ്വന്ത രക്തം ചിന്തിയെന്നെ വീണ്ടെടുത്തോനെ
 
1   ക്രൂശിലെന്‍ പേര്‍ക്കായ് മരിച്ച യേശു നാഥനെ
     ചെന്നു നേരില്‍ കണ്ടിടുവാന്‍ എന്നു സാദ്ധ്യമോ?
 
2   പാരില്‍ ഞാന്‍ പരദേശിയായി പാര്‍ത്തിടുന്നല്ലൊ
     പ്രാണനാഥാ വന്നിടുവാന്‍ താമസമന്തേ?
 
3   കണ്ണുനീരും കയ്പുമല്ലാതില്ലിവിടൊന്നും
     നിന്‍ വരവല്ലാതൊരാശ വേറെയില്ലീശാ-
 
4   കാഹളം മുഴങ്ങിടുവാന്‍ കാലമായില്ലേ?
     നാഥാ! നിന്നെ കാത്തിരിപ്പൂ നാള്‍കളെണ്ണി ഞാന്‍-

 Download pdf
33907227 Hits    |    Powered by Revival IQ