Lyrics : K.V.Sഎന്നു ഞാന്‍ കാണും നിന്നെ?.... മാനുവേലേ!
എന്നു ഞാന്‍ കാണും നിന്നെ?
1 ഉന്നതദേവന്റെ നന്ദനനെങ്കിലും
മന്നില്‍ പിറന്നു വളര്‍ന്നു നടന്നോനേ!
2 എന്നെ പെരിയോരു സമ്പനാക്കുവാന്
തന്നെ ദരിദ്രനായ് തീര്‍ന്ന മഹേശനേ!
3 രാജപുരോഹിതസ്ഥാനമുണ്ടാകയാല്
ജ്ഞാനികളില്‍ നിന്നു കാഴ്ച ലഭിച്ചോനേ!-
4 സര്വ്വഗുണങ്ങളുമെന്നില് പ്രകാശിപ്പാന്
പര്‍വ്വത സൂക്തികള്‍ ചെയ്ത പരേശനേ!-
5 ഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്റെ
ഉറ്റസഖാവെന്നു ചൊന്നോരധീശനേ!-
6 സഹായമറ്റവരായ് തന്നുടെ ശിഷ്യരെ
കൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ!-
7 വിണ്ണില്‍ കടന്നു ഞാന്‍ വീടൊരുക്കീട്ടങ്ങു
നിങ്ങളെയും ചേര്ത്തുകൊള്ളുമെന്നു മൊഴിഞ്ഞോനേ!-
![](images/PDF.gif)
Download pdf