Search Athmeeya Geethangal

942. എന്നു നീ വന്നിടുമേശു മഹേശനേ! 
Lyrics : G.P
രീതി: യേശു മഹേശാ നിന്‍ സന്നിധി
 
1   എന്നു നീ വന്നിടുമേശു മഹേശനേ!
     ഇന്നുള്ള തുമ്പങ്ങള്‍ തീര്‍ന്നിടുവാന്‍ -പ്രിയാ!
     നിന്നോടണഞ്ഞു ഞാന്‍ വാണിടുവാന്‍
 
2   വിണ്ണില്‍ ഹാ വീടുകള്‍ തീര്‍ത്തിട്ടു വേഗം ഞാന്‍
     വന്നിടാമെന്നുര ചെയ്തവനേ-നാഥാ!
     വന്നിടാന്‍ താമസമെന്തിനിയും?-
 
3   മന്നിലെ ജീവിതം ക്ലേശഭൂയിഷ്ഠമാം
     നിന്നജങ്ങള്‍ക്കിഹം യോഗ്യമല്ല-വേഗം
     വന്നു നിന്നന്തികേ ചേര്‍ത്തിടണേ
 
4   ഭിന്നതയാലിന്നു നിന്‍ജനം താണിടാ-തുന്നത ശക്തിയാല്‍
     താങ്ങിടണേ-എല്ലാ മന്ദതയും നീക്കി കാത്തിടണേ-
 
5   മന്നനേ സുന്ദരാ! നിന്‍ മുഖം കണ്ടിടാന്‍
     എന്നുള്ള വാഞ്ഛിച്ചു മോഹിക്കുന്നേ-നിന്‍റെ
     പൊന്നു മുഖം കണ്ടൊന്നാനന്ദിപ്പാന്‍
 
6   ഉന്നത നന്ദനാ! എന്‍ പ്രിയ കാന്തനേ!
     വന്നു നിന്‍ രാജ്യത്തില്‍ ചേര്‍ത്തിടണേ-ഞങ്ങള്‍
     ഒന്നായിട്ടങ്ങെന്നും വാണിടുവാന്‍-         

 Download pdf
33907434 Hits    |    Powered by Revival IQ