Search Athmeeya Geethangal

1072. എന്നു വന്നിടുമോ എന്‍ വിന 
Lyrics : T.J.T.
1   എന്നു വന്നിടുമോ എന്‍ വിന തീര്‍ക്കുവാന്‍
     എന്‍പേര്‍ക്കുയിര്‍ തന്ന നാഥാ
     ഈ മരുഭൂവിലെ വാസമെനിക്കേതും യോഗ്യമല്ലെന്‍ പ്രിയനേ (2)-
 
2   സ്വര്‍ലോകം വിട്ടെന്നെ തേടി ധരയിതില്‍ വന്നവനാണെന്‍റെ പ്രിയന്‍
     മന്നിതില്‍ നിന്നെന്നെ ഉന്നതേ ചേര്‍ക്കുവാന്‍
     നിന്ദിതനായ് തീര്‍ന്ന നാഥന്‍-
 
3   അക്കരെയാണെന്‍റെ പ്രിയനെന്നാകിലും എപ്പോഴും എന്‍കഥയോര്‍ക്കും
     എന്നിങ്ങു വന്നിടും ഒന്നിച്ചിരുന്നിടും അന്നെന്‍റെ വേദനമാറും-
 
4   പാരില്‍ പരദേശിയായി ഞാന്‍ പ്രിയന്‍റെ സ്നേഹക്കൊടിക്കീഴില്‍ മേവും
     പാരിടവാസം വെടിഞ്ഞിടും നേരത്തില്‍
     എന്‍പ്രിയന്‍ മാറില്‍ ഞാന്‍ ചായും-

 Download pdf
33907300 Hits    |    Powered by Revival IQ