Search Athmeeya Geethangal

921. എന്നും ഉണരേണം ക്രിസ്തന്‍ ഭക്തനേ 
Lyrics : V.N.
‘Onward Christian Soldiers’
 
1   എന്നും ഉണരേണം ക്രിസ്തന്‍ ഭക്തനേ നിത്യം ധരിക്കേണം
     കര്‍ത്തന്‍ ശക്തിയെ മനസ്സിങ്കല്‍ ഭാരം-ക്ഷീണം മയക്കം
     വ്യാപിച്ചിടും നേരം-ദുഷ്ടന്‍ തക്കമാം എന്നും ഉണരേണം
     ക്രിസ്തന്‍ ഭക്തനേ നിത്യം ധരിക്കേണം കര്‍ത്തന്‍ ശക്തിയെ
2   സാത്താന്‍ സിംഹംപോലെ വന്നു ഗര്‍ജ്ജിക്കും
     ലോകയിമ്പമോടു നിന്നോടണയും
     ദൈവദൂതന്‍ വേഷം അതും ധരിപ്പാന്‍
     ലജ്ജയില്ലശഷം നിന്നെ വഞ്ചിപ്പാന്‍-
 
3   എന്നും ഉണരേണം നല്ല ദാസനായ് നിത്യം ശ്രദ്ധിക്കേണം
     കര്‍ത്തന്‍ ആജ്ഞയ്ക്കായ് തിരുമുമ്പില്‍നിന്നും പ്രാര്‍ത്ഥിച്ചിടുവാന്‍
     തിരുഹിതം ഗ്രഹിച്ചുടനനുസരിപ്പാന്‍-
 
4   എന്നും ഉണരേണം ലോകേ അന്യനായ്
     അരകെട്ടിടേണം സ്വര്‍ഗ്ഗയാത്രയ്ക്കായ്
     വചനത്തിന്‍ ദീപം ജ്വലിച്ചിടട്ടെ രക്ഷയിന്‍ സംഗീതം ധ്വനിച്ചിടട്ടെ-
 
5   എന്നും ഉണരേണം രാത്രി വേഗത്തില്‍
     അവസാനിച്ചിടും ക്രിസ്തന്‍ വരവില്‍
     ഉഷസ്സു നിന്‍ കണ്‍കള്‍ കാണുന്നില്ലയോ?
     നില്‍പ്പാന്‍ കര്‍ത്തന്‍ മുമ്പില്‍ നീ ഒരുങ്ങിയോ?-                 

 Download pdf
33906897 Hits    |    Powered by Revival IQ