Search Athmeeya Geethangal

245. എന്നും ഉയര്‍ത്തിടുവാന്‍ എന്നും 
Lyrics : G.K
1   എന്നും ഉയര്‍ത്തിടുവാന്‍ എന്നും പുകഴ്ത്തിടുവാന്‍
     എന്നും പാടിടുവാന്‍ - നീ യോഗ്യനെ
 
          നന്ദി നന്ദി നാഥാ അത്യുന്നതനാം ദേവാ
          നിന്‍ നാമമെത്ര വന്ദനീയമേ-
 
2   എന്നെ സ്നേഹിച്ചു നീ സ്വന്ത ജീവനുമീ
     ഏഴയ്ക്കേകിയതാം - വന്‍ ത്യാഗമേ-
 
3   പാപച്ചേറ്റില്‍ നിന്നുമെന്‍ പാദമുയര്‍ത്തിയവന്‍
     പാരില്‍ നടത്തുന്നവന്‍ - നീയേകനേ-
 
4   എന്നെ പൊന്നു മകനായ് മാറിലണച്ചവനേ
     കണ്ണീര്‍ തുടച്ചവനേ - എന്‍ പ്രിയനേ-
 
5   വിണ്ണില്‍ വീടൊരുക്കി വീട്ടില്‍ ചേര്‍ത്തിടുവാന്‍
     വീണ്ടും വന്നിടുന്ന - വിണ്‍ നാഥനേ-      

 Download pdf
33907074 Hits    |    Powered by Revival IQ