Search Athmeeya Geethangal

355. എന്നും എന്നെന്നും എന്നുടയവന്‍ മാറാതെ 
Lyrics : M.E.C.
എന്നും എന്നെന്നും എന്നുടയവന്‍
മാറാതെ കൃപ തീരാതെ
 
1   കെട്ടമകനെപ്പോലെ ദുഷ്ടവഴികളിലെ-
     ന്നിഷ്ടംപോല്‍ ഞാന്‍ നടന്നു-എന്നെ
     കെട്ടിപ്പിടിച്ചു മുത്തമിട്ടങ്ങു സ്വീകരിപ്പാ
     നിഷ്ടപ്പെടുന്നപ്പനാം-
 
2   എല്ലാം തുലച്ചു നീച പന്നിയിന്‍ തീറ്റ തിന്നു
     വല്ലാതെ നാള്‍ കഴിച്ചു - എന്നെ
     തള്ളാതെ മേത്തരമാമങ്കിയും മോതിരവു
     മെല്ലാം തരുന്നപ്പനാം-
 
3   പാപച്ചെളിക്കുഴിയില്‍ വീണു മരിച്ചവന്‍
     ഞാന്‍ വീണ്ടും ജീവന്‍ ലഭിച്ചു-തീരെ
     കാണാതെ പോയവന്‍ ഞാന്‍ കണ്ടുകിട്ടി
     മഹത്ത്വം മറ്റും നിനക്കപ്പനേ!-
 
4   അപ്പാ നിന്‍ വീട്ടിലിനിയെക്കാലവും
     വസിക്കു മിപ്പാപി നിന്നടിയന്‍ -എനി
     പ്പാരിന്‍ ലാഭമെല്ലാം ചപ്പാണെന്‍
     ദൈവമേ നിന്‍തൃപ്പാദമെന്‍ ഗതിയേ-               M.E.C

 Download pdf
33907405 Hits    |    Powered by Revival IQ