Search Athmeeya Geethangal

456. എന്നും നല്ലവന്‍ യേശു എന്നും 
Lyrics : T.K.S.
എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍
ഇന്നലെയുമിന്നുമെന്നുമന്യനല്ലവന്‍
 
1   ഭാരമുള്ളില്‍ നേരിടും നേരമെല്ലാം താങ്ങിടും
    സാരമില്ലെന്നോതിടും തന്‍ മാറിനോടു ചേര്‍ത്തിടും-
 
2   സംഭവങ്ങള്‍ കേള്‍ക്കവേ കമ്പമുള്ളില്‍ ചേര്‍ക്കവേ
    തമ്പുരാന്‍ തിരുവചനമമോര്‍ക്കവേ പോമാകവേ-
 
3   ഉലകവെയില്‍ കൊണ്ടു ഞാന്‍ വാടിവീഴാതോടുവാന്‍
    തണലെനിക്കു തന്നിടുവാന്‍ വലഭാഗത്തായുണ്ടു താന്‍-
 
4   വിശ്വസിക്കുവാനുമെന്നാശ വച്ചിടാനുമീ
    വിശ്വമതിലാശ്വസിക്കാനാശ്രയവുമേശു താന്‍-
 
5   രാവിലും പകലിലും ചേലൊടു തന്‍ പാലനം
     ഭൂവിലെനിക്കുള്ളതിനാല്‍ മാലിനില്ല കാരണം

 Download pdf
33907212 Hits    |    Powered by Revival IQ