Search Athmeeya Geethangal

15. എന്നും പാടിടുക നല്‍ സ്തുതി  
Lyrics : E.K.G.
എന്നും പാടിടുക നല്‍ സ്തുതി ഗീതങ്ങള്‍
മന്നില്‍ മനുഷ്യനായ് അവതരിച്ച
വിണ്ണില്‍ നായകന്‍ യേശുവിന്നായ്
നന്നായ് പാടിടാം മോദമോടെ
 
1   നമുക്കുപ്രാപ്യമാം സ്വര്‍ഗ്ഗം പൂകിടുവാന്‍
     നല്‍വഴിയില്‍ തുറന്നുവല്ലോ!
     പാപങ്ങള്‍ മോചിച്ചു തന്‍ സ്വന്തമാക്കിയ
     സ്നേഹം മറക്കാവതോ ?
 
2   ദൈവകല്‍പ്പനകള്‍ ലംഘിച്ചവനാം
     മനുഷ്യനെ മാനിച്ചല്ലോ !
     മത്സരിയായൊരു മര്‍ത്ത്യകുലത്തോടു
     വാത്സല്യം കാട്ടിയല്ലോ!-
 
3   നമ്മെ വീണ്ടുകൊള്‍വാന്‍ പാപം പോക്കിടുവാന്‍
     തന്‍റെ ചുടുനിണം ചൊരിഞ്ഞുവല്ലോ!
     നമ്മുടെ ഉള്ളത്തില്‍ പകര്‍ന്നതോ
     തന്‍റെ ലാവണ്യ മൊഴികളുമേ  

 Download pdf
33907463 Hits    |    Powered by Revival IQ