Search Athmeeya Geethangal

540. എന്നും സന്തോഷിക്കുമെന്‍ കര്‍ത്താധി 
Lyrics : G.P.
        
രീതി: എന്നൈ ഉണ്ടാക്കിന
         
എന്നും സന്തോഷിക്കുമെന്‍ കര്‍ത്താധികര്‍ത്തനില്‍ ഞാന്‍
എന്‍റെ പാപഭാരം നീങ്ങിയതുമൂലം
 
1   നിത്യതയിലെന്നെ പരന്‍ കണ്ടു ക്രൂശില്‍ യാഗമായ്
     മൃത്യുവിന്‍റെ കൈകളില്‍ നിന്നെന്നെ രക്ഷ ചെയ്തു താന്‍
     രക്ഷിപ്പിന്‍ ഗീതങ്ങള്‍ ഉച്ചത്തില്‍ പാടിടും
     പ്രതിദിനം തിരുവടി പണിഞ്ഞിടും ഞാന്‍-
 
2   എന്നുമെന്‍റെ പ്രശംസയെന്‍ രക്ഷകന്‍റെ ക്രൂശിലാം
     ലോകം തരും പുകഴ്ചകള്‍ ഖേദമാണെന്നെണ്ണും ഞാന്‍
     ക്രൂശിന്‍റെ പാതയില്‍ നാഥന്‍റെ കൂടെ ഞാന്‍
     തിരുമൊഴി ശ്രവിച്ചെന്നും നടന്നിടുമേ
 
3   സ്നേഹിതന്‍മാര്‍ ദുഷിച്ചെന്നെ പകച്ചാലും ശാന്തനായ്
     സ്നേഹനാഥനേശുവിന്‍റെ മാറിടത്തില്‍ ചാരും ഞാന്‍
     ദു:ഖങ്ങള്‍ മാറിടും കണ്ണീരും തോര്‍ന്നിടും
     മനസ്സുഖമോടു ദിനം വസിച്ചിടും ഞാന്‍-
 
4   മന്നിലെന്‍റെ വാസരങ്ങള്‍ തീരും വരെ നാഥന്‍റെ
     പൊന്നുപാദസേവ ചെയ്തു മോദമോടെ വാഴും ഞാന്‍
     പിന്നെയെന്നേശുവിന്‍ സന്നിധി തന്നില്‍ ഞാന്‍
     ചെന്നു സ്തുതി ചെയ്തു നിത്യം വണങ്ങിടുമേ-     

 Download pdf
33907211 Hits    |    Powered by Revival IQ