Search Athmeeya Geethangal

697. എന്നും ഞാന്‍ സ്തുതിസ്തോത്രം പാടി 
Lyrics : T.K.P.
എന്നും ഞാന്‍ സ്തുതിസ്തോത്രം പാടി വന്ദനം ചെയ്തീടുമെ
വല്ലഭനേശുവിനെ സ്വന്തജീവനെ കുരിശില്‍ എനിക്കായ്
തന്നതവന്‍ വന്‍കൃപയ്ക്കായ് അന്‍പിനാല്‍-
 
1   പാപത്തിന്‍ഭാരത്താല്‍ ഞാന്‍ വലഞ്ഞു
     ശാപത്തിലാണ്ടു കിടന്നനേരം ചാരത്തവന്‍ വന്നണഞ്ഞു
     ചെന്നിണം ചൊരിഞ്ഞെന്നെ വീണ്ടെടുത്തു
     നന്ദിയോടെന്നും ഞാന്‍ പാടീടുമേ-
 
2   ആകുലത്തില്‍ ദു:ഖവേളകളില്‍ ആപത്തിലും ഉറ്റസ്നേഹിതനായ്
     ആശ്വാസത്തെ പകരുമെന്നില്‍ യേശുനാഥന്‍ മരുയാത്രയിതില്‍
     വാഴ്ത്തിടും ഞാന്‍ തിരുനാമമെന്നും-
 
3   വേഗം വരും വിണ്ണില്‍ വീടൊരുക്കി വാനമേഘേ കര്‍ത്തന്‍ ദൂതരുമായ്
     വാനിലെന്നെച്ചേര്‍ത്തിടുവാന്‍ വിണ്‍പുരിയില്‍ സ്വന്തഭവനമതില്‍
     വാണിടും ഞാനെന്നും മോദമോടെ-                 

 Download pdf
33906745 Hits    |    Powered by Revival IQ