Search Athmeeya Geethangal

465. എന്നുമീ ഭൂവിലെന്‍ ജീവിതയാത്രയില്‍ 
Lyrics : B.P.T.
എന്നുമീ ഭൂവിലെന്‍ ജീവിതയാത്രയില്‍
എന്നുടെ സഖിയാണേശു അ അ അ
ഉന്നതനവനെന്‍ കൂടെ പ്രയാണം
തന്നുടെ വചനം എനിക്കു പ്രമാണം
 
1   കല്ലുകള്‍ മുള്ളുകളിവയിലെന്‍ കാലുകള്‍
    തല്ലിടാതവനെന്നെ കാക്കും അ അ അ
    ഇല്ലൊരു വഴിയും അവനറിയാതെ
    തെല്ലുമേ കുഴയാ ഞാന്‍ കൃപയാലെ
 
2  ഇദ്ധരയിളകും വന്‍കൊടുംകാറ്റതില്‍
    ഇത്രയും ശാന്തതയാരില്‍ അ അ അ
    ഉത്തമനവനില്‍ ഉറപ്പിച്ചെന്‍ പാദം
    നിത്യവും അടിയന്‍ നില്‍ക്കും സമ്മോദം
 
3  ഉഗ്രമാം വെയിലില്‍ ഉലകമാം വയലില്‍
    ഊഴിയം ഞാന്‍ ചെയ്യുന്നേരം അ അ അ
    ഉണ്ടെനിക്കരികില്‍ അവന്‍ തണലായി
    കുണ്ഠിതം വരികില്‍ ഉടന്‍ തുണയായി-
 
4  വന്‍മരുഭൂമിയില്‍ എന്‍മനം നീറുകില്‍
    തന്‍മുഖം എനിക്കാശ്വാസം അ അ അ
    വിണ്മയമാകും വനാന്തരമേതും
    നന്മയും ദയയും അവനെനിക്കേകും-     

 Download pdf
33907032 Hits    |    Powered by Revival IQ