Search Athmeeya Geethangal

147. എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍ 
Lyrics : Muttam Geevarughese
1   എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍
     നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാം
     എന്നന്തരംഗമേ അനുദിനവും നന്ദിയോടെ പാടിപ്പുകഴ്ത്താം
 
2   സുരലോകസുഖം വെടിഞ്ഞു നിന്നെ
     തേടി വന്ന ഇടയന്‍, തന്‍റെ ദേഹമെന്ന തിരശ്ശീല ചീന്തി തവ
     മോക്ഷമാര്‍ഗ്ഗം തുറന്നു
 
3   പാപരോഗത്താല്‍ നീ വലഞ്ഞു തെല്ലും ആശയില്ലാതലഞ്ഞു
     പാരം കേണിടുമ്പോള്‍ തിരുമേനിയതില്‍
     നിന്‍റെ പാപമെല്ലാം ചുമന്നു
 
4   പല ശോധനകള്‍ വരുമ്പോള്‍ ഭാരങ്ങള്‍ പെരുകിടുമ്പോള്‍
     നിന്നെ കാത്തുസൂക്ഷിച്ചൊരു കാന്തനല്ലോ
     നിന്‍റെ ഭാരമെല്ലാം ചുമന്നു
 
5   ആത്മാവിനാലെ നിറച്ചു ആനന്ദമുള്ളില്‍ പകര്‍ന്നു
          പ്രത്യാശ വര്‍ദ്ധിപ്പിച്ചു പാലിച്ചിടും തവ സ്നേഹമതിശയമേ

 Download pdf
33907031 Hits    |    Powered by Revival IQ