Search Athmeeya Geethangal

592. എന്നെ അറിയുന്ന ദൈവം എന്നെ 
Lyrics : M.J.P.
എന്നെ അറിയുന്ന ദൈവം എന്നെ കരുതുന്ന ദൈവം
എന്നെന്നും മാറാത്ത ദൈവം എന്നെ നടത്തുന്നു ദൈവം
 
1   അറിയാത്ത വഴികളില്‍ നടത്തും തീരാ സ്നേഹത്താല്‍ നിറയ്ക്കും
     വീഴാതെ മരുഭൂവില്‍ കാക്കും എന്നെ നടത്തുന്ന ദൈവം-
 
2   കെരീത്തു വറ്റിയെന്നാലും കാക്കയിന്‍ വരവു നിന്നാലും
     വറ്റാത്ത ഉറവുകള്‍ തുറക്കും എന്നെ നടത്തുന്ന ദൈവം-
 
3   അന്നന്നു വേണ്ടുന്നതെല്ലാം അന്നന്നു തന്നെന്നെ പോറ്റും
     എന്നെന്നും മതിയായ ദൈവം എന്നെ നടത്തുന്ന ദൈവം-
 
4   ശോധന എത്ര വന്നാലും ഭാരങ്ങളേറെ വന്നാലും
    ആരുമില്ലാതെ വന്നാലും എന്നെ നടത്തുമെന്‍ ദൈവം-

 Download pdf
33906952 Hits    |    Powered by Revival IQ