Search Athmeeya Geethangal

754. എന്നെ കരുതുവാന്‍ കാക്കുവാന്‍  
Lyrics : G.P
എന്നെ കരുതുവാന്‍ കാക്കുവാന്‍ പാലിപ്പാനേശു
എന്നും മതിയായവന്‍
 
1   വരും ആപത്തില്‍ നല്‍തുണ താന്‍ പെരുംതാപത്തില്‍ നല്‍തണല്‍ താന്‍
     ഇരുള്‍മൂടുമെന്‍ ജീവിതപാതയിലും തരും വെളിച്ചവും അഭയവും താന്‍
 
2   മര്‍ത്യരാരിലും ഞാന്‍ സഹായം തെല്ലും തേടുകില്ല നിശ്ചയം
     ജീവനാഥനെന്നാവശ്യങ്ങളറിഞ്ഞു ജീവനാളെല്ലാം നടത്തിടുമേ-
 
3   എന്‍റെ ഭാരങ്ങള്‍ തന്‍ചുമലില്‍ വച്ചു ഞാനിന്നു വിശ്രമിക്കും
     ദു:ഖവേളയിലും പുതുഗീതങ്ങള്‍ ഞാന്‍ പാടിയാനന്ദിച്ചാശ്വസിക്കും-
 
4   ഒരു സൈന്യമെനിക്കെതിരേ വരുമെന്നാലും ഞാന്‍ ഭ്രമിക്കാ
     തിരുചിറകുകളാലവന്‍ മറയ്ക്കുമതാലൊരു ദോഷവും എനിക്കു വരാ-
 
5   വിണ്ണില്‍ വാസസ്ഥലമൊരുക്കി വരും പ്രാണപ്രിയന്‍ വിരവില്‍
     അന്നു ഞാനവന്‍ മാറില്‍ മറഞ്ഞിടുമേ
     കണ്ണീര്‍ പൂര്‍ണ്ണമായ് തോര്‍ന്നിടുമേ-        

 Download pdf
33907176 Hits    |    Powered by Revival IQ