Search Athmeeya Geethangal

593. എന്നെന്നും ഞാന്‍ ഗാനം പാടി  
Lyrics : P.M.G.
എന്നെന്നും ഞാന്‍ ഗാനം പാടി പുകഴ്ത്തിടുമേ
ഉന്നതനെ നന്ദിയോടെ വാഴ്ത്തിടുമേ
 
          ആനന്ദമായ് ഗാനം പാടാം ദിനംതോറും
          ഹല്ലേലുയ്യാ ഗീതം പാടാം
 
1   അനുഗ്രഹമനവധി അനുഭവിപ്പാന്‍   
     ആത്മീയ ധനമവനെനിക്കു നല്‍കി
 
2   തിരഞ്ഞെടുത്തവനെന്നെ തിരുഹിതത്താല്‍
     കരുണയിന്‍ കരുതലെന്‍പരമഭാഗ്യം-
 
3   ആത്മമുദ്രയാല്‍ ഞാന്‍ തന്‍സ്വന്തമായ്
     അനന്തജീവന്‍ എന്നവകാശമായ്
 
4   അനുദിനമാവശ്യ ഭാരങ്ങളില്‍
     അരുമനാഥനെന്നരികിലുണ്ട്-

 Download pdf
33907129 Hits    |    Powered by Revival IQ