Search Athmeeya Geethangal

571. എന്നെന്നും പാടിടും ഞാന്‍ എന്‍ 
Lyrics : P.U.T
എന്നെന്നും പാടിടും ഞാന്‍ എന്‍ ജീവകാലം
എന്നും സ്തുതിഗീതം പാടിടും വല്ലഭ! ഞാന്‍
 
1   മാനവരാശിയിന്‍ മാലിന്യം നീക്കുവാന്‍ മരക്കുരിശില്‍ മരിച്ച മശീഹാ
     മന്ദത നീക്കിയെന്നുമെന്‍ ജീവിതം ക്രിസ്തുവില്‍ ധന്യനായ് ഞാന്‍-
 
2   ഊഴിയിന്‍ മക്കള്‍ക്കു ഉന്നത ജീവന്‍ നല്‍കാനാരും ഇല്ലാതിരുന്നപ്പോള്‍
     ഉന്നതദൈവം ഊഴിയില്‍ വന്നു തന്‍ജീവന്‍ തന്നെന്നെ സ്വന്തമാക്കി-
 
3   വന്നിടൂ മാനവസ്നേഹിതരേ! നിങ്ങള്‍ രക്ഷകനേശുവിന്‍ സന്നിധിയില്‍
     പാപാന്ധകാരം നീക്കുവാനെന്നും വേറില്ലൊരു നാമം നല്‍കിയത്
 
4   എന്‍ പ്രാണനായകാ! നിന്‍പാദസേവ ഒന്നുമാത്രമേയെന്‍ ജീവിതത്തില്‍
     വേണ്ടായെന്‍ നാഥാ ഈ ഭൂവിലുന്നതി നിന്‍ സാക്ഷ്യമല്ലാതില്ലെനിക്ക്

 Download pdf
33906742 Hits    |    Powered by Revival IQ