Search Athmeeya Geethangal

577. എന്നെന്നും പാടി ഞാന്‍ വാഴ്ത്തിടും 
Lyrics : A.T.
രീതി: മഴവില്ലും സൂര്യചന്ദ്രനും
         
എന്നെന്നും പാടി ഞാന്‍ വാഴ്ത്തിടും എന്‍രക്ഷകനാം യേശുവിനെ
തന്നുടെ നാമത്തെ കീര്‍ത്തിക്കും ഞാന്‍ എന്‍റെ ആയുസ്സിന്‍നാളെല്ലാം
 
1   എന്നെത്തന്‍ തങ്കച്ചോരയാല്‍ വീണ്ടെടുത്തെന്തൊരത്ഭുതം
     എന്നെ നിത്യവും കാത്തിടും തന്നുടെ സ്നേഹം ഹാ! വര്‍ണ്ണ്യമോ!
 
2   കൂരിരുളേറും പാതയില്‍ തന്‍മുഖത്തിന്‍ശോഭ കാണും ഞാന്‍
     ഈ മരുയാത്രയില്‍ ചാരുവാന്‍ കര്‍ത്തനല്ലാതെയിന്നാരുള്ളു-
 
3   അല്ലലേറിടുമ്പോള്‍ താങ്ങുവാന്‍ നല്ലൊരു കൂട്ടാളി യേശു താന്‍
     ഞാന്‍ സദാ തന്നുടെ ചാരത്തു മേവിടും നാളകലമല്ല-       

 Download pdf
33907300 Hits    |    Powered by Revival IQ