Search Athmeeya Geethangal

134. എന്നെന്നും പാടി മോദമോടെ 
Lyrics : S.K
എന്നെന്നും പാടി മോദമോടെ
കീര്‍ത്തനം ചെയ്യും നാഥനു ഞാന്‍
 
1   ഭക്തിയോടെന്നും പാടും ഞാന്‍ മുക്തിയെ-ത്തന്ന നാഥന്നു
     കരതണലിലെന്ന ചേര്‍ത്ത കരുണയ്ക്കായെന്നും പാടും ഞാന്‍
 
2   ദൈവരൂപത്തിലിരിക്കവേ ദൈവ-വൈരിയെന്നെ നേടുവാന്‍
     ദാസരൂപമെടുത്തീശനു ആശയോടെപ്പോഴും പാടും ഞാന്‍
 
3   മാനുഷവേഷധാരിയായ് മനുവേലനേറി ക്രൂശിന്മേല്‍
     മരിച്ചുയിര്‍ത്തിന്നുയരെ വാഴും പരനായെന്നും പാടും ഞാന്‍-
 
4   ഉലകച്ചൂടിലുരുകിയെന്‍ ഉടലൂടഞ്ഞെന്നാകിലും
     പുതുവുടല്‍ ഞാന്‍ അണിയുമ്പോഴും പുതുമയോടെ പാടും ഞാന്‍           

 Download pdf
33906781 Hits    |    Powered by Revival IQ