Lyrics : G.V.1 എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍ നന്ദിയാലുള്ളം നിറഞ്ഞിടുന്നേ
എന്നെ നടത്തുന്ന വഴികളോര്‍ത്താല്‍ ആനന്ദത്തിന് അശ്രു പൊഴിഞ്ഞിടുമേ
യേശുവേ രക്ഷകാ നിന്നെ ഞാന്‍ സ്നേഹിക്കും
ആയുസ്സിന് നാളെല്ലാം നന്ദിയാല്‍ പാടിടും
2 പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍ പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി
പാടാന്‍ പുതുഗീതം നാവില്‍ തന്നു പാടും സ്തുതികള്‍ എന്നേശുവിന്ന്-
3 ഉള്ളം കലങ്ങിടും വേളയിലെന്‍ ഉള്ളില്‍ വന്നേശു ചൊല്ലിടുന്നു
തെല്ലും ഭയം വേണ്ടാ എന്മകനേ എല്ലാനാളും ഞാന്‍ കൂടെയുണ്ട്-
4 ഓരോ ദിവസവും വേണ്ടതെല്ലാം വേണ്ടും പോല്‍ നാഥന് നല്കിടുന്നു
തിന്നു തൃപ്തനായി തീര്‍ന്നശേഷം നന്ദിയാല്‍ സ്തോത്രം പാടുമെന്നും-
5 ക്ഷീണനായി ഞാന്‍ തീര്‍ന്നിടുമ്പോള്‍ ക്ഷണം യേശു എന്നരികില്‍ വരും
ക്ഷോണി തന്നില്‍ ഞാന്‍ തളര്‍ന്നിടാതെ ക്ഷേമമാകും എന്നേശു നാഥന്-
6 ദേഹം ക്ഷയിച്ചാലും യേശുവെ നിന്‍സ്നേഹം ഘോഷിക്കും ലോകമെങ്ങും
കാണ്മാന് കൊതിക്കുന്നേ നിന്മുഖം ഞാന്‍ കാന്താ വേഗം നീ വന്നിടണേ-
![](images/PDF.gif)
Download pdf