Lyrics : T.C.V.രീതി: എന്റെ സങ്കേതവും ബലവും
എന്നെ വീണ്ടെടുത്ത നാഥനായ് വീണ്ടും വന്നിടുമെന്‍ നാഥനായ്
നന്ദിയോടുലകില് പാടും ഞാനെന്നെന്നും
നല്ല നാഥനായ് കീര്‍ത്തനങ്ങള്‍-
1 പാപിയായിരുന്ന എന്‍ പേര്‍ക്കായ് പാടുകള്‍ ഏറ്റയെന് നാഥനെ
പാടിസ്തുതിക്കും ഞാന്‍ പാരിതില്‍ പാര്‍ക്കും നാള്
പാവനന്‍ ആകുമെന്നേശുവെ-
2 ഇത്ര നല്രക്ഷകന് മിത്രമായ് തീര്ന്നതാണെന്റെ സൗഭാഗ്യമേ
പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാന്‍
മാത്രതോറുമായെന് നാഥനു-
3 നിത്യനാം കര്‍ത്തനെ നോക്കി ഞാന്‍ നിത്യവും യാത്ര ചെയ്തിടുന്നു
നിത്യരാജ്യമതില് എത്തി വാഴുവാനായ്
വാഞ്ചയോടെ ഞാനോടിടുന്നു-
4 ഉത്തമനാകുമെന്നേശുവില് ചാരി ഞാന്‍ പോയിടുമിദ്ധരെ
പുത്തനാം ശാലേമില്‍ എത്തി ഞാന്‍ മുത്തുമേ
അല്ലലെല്ലാമന്നു തീരുമെ-
![](images/PDF.gif)
Download pdf