Lyrics : P.G.W‘The love that Jesus had’
1 എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യസ്നേഹം കര്ത്തന്
ഘോരമരണം മൂലമായ് വീരനായ് കാണിച്ചു!
അഗാധമാമവന് സ്നേഹം നാവിനാല്‍ വര്ണ്ണിച്ചുകൂടാ
യേശു എന്നെ സ്നേഹിച്ചതോ അസാദ്ധ്യം വര്‍ണ്ണിപ്പാന്‍
2 മുള്‍ക്കിരീടം ധരിച്ചവന് ഏറെ കഷ്ടവും ഏറ്റവന്
എന്നും ഞാന്‍ ജീവിപ്പാനവന് തന്‍ജീവനെ വിട്ടു-
3 സമാധാനമറ്റവനായ് സമാധാനം ഞാന്‍ അവനില്‍
കണ്ടെത്തിയതു വര്‍ണ്ണിപ്പാന്‍ എന്നാല്‍ അസാദ്ധ്യമേ-
4 ക്രിസ്തുവില്‍ കണ്ടെത്തിയേ ഞാന്‍ വാസ്തവാം സന്തോഷത്തെ
മന്നിലെ സന്തോഷമപ്പോള്‍ ഹീനമെന്നെണ്ണുന്നു- P.G.W
![](images/PDF.gif)
Download pdf