Search Athmeeya Geethangal

1202. എന്നെ സ്നേഹിക്കും പൊന്നേശുവേ 
Lyrics : A.V.
എന്നെ സ്നേഹിക്കും പൊന്നേശുവേ!
എന്നും പാലിക്കും എന്‍ നാഥനേ!
ഈ മരുഭൂവില്‍ കൈവിടല്ലേ തിരുചിറകെന്നെ പൊതിയേണമേ
 
1   എന്നില്‍ വന്നുപോയ് തെറ്റധികം എല്ലാം ക്ഷമിക്കണേ കര്‍ത്താവേ!
     എന്നെ വെണ്മയാക്കേണമേ വന്നിടുന്നേഴ നിന്‍ സവിധേ-
 
2   ഉള്ളം ആകെ തകരും നേരം ഉറ്റവര്‍ വിട്ടുപിരിയും നേരം
     എന്നെ വിട്ടങ്ങു പോകരുതേ നീയല്ലാതില്ലെനിക്കഭയം-
 
3   എങ്ങും ആപത്തൊളിച്ചിരിക്കും വേളയില്‍ നിന്‍ദാസനാമെന്നെ
     ഉള്ളം കൈയില്‍ വഹിച്ചിടണേ കണ്‍മണിപോലെ കാത്തിടണേ

 Download pdf
33907223 Hits    |    Powered by Revival IQ