Search Athmeeya Geethangal

984. ആശയോടെയെന്നും കാത്തിടുന്നു 
       
ആശയോടെയെന്നും കാത്തിടുന്നു നാഥാ       
വീടൊരുക്കാന്‍ പോയ എന്‍റെ പ്രിയ നാഥാ
എന്നുവരും എന്നു വരും എന്‍യേശുവേ
നിന്‍റെ പൊന്‍മുഖം ഞാനെന്നു കാണും എന്‍നാഥനേ!
 
1   രത്നങ്ങളാല്‍ നിര്‍മ്മിതമാം പൊന്‍ വീടതില്‍
     എത്തി വിശ്രമിച്ചിടുവാന്‍ വാഞ്ചിച്ചിടുന്നേ
     ആ ഭാഗ്യനാളിനെ ഓര്‍ത്തു ഞാനിന്നു
     ആമയം മറന്നു പാടി ആശ്വസിച്ചിടും-
 
2   വിശുദ്ധഗണം സംഗമിക്കും പുണ്യദിനത്തില്‍
     ഏഴയാം ഞാന്‍ നിന്നരികില്‍ നിന്നിടുമന്നു
     എനിക്കുവേണ്ടി പാടുകളേറ്റ നിന്നുടല്‍ കാണുമ്പോള്‍
     വിസ്മിത നേത്രനായ് ഞാന്‍ നിന്നിടും-                         

 Download pdf
33906996 Hits    |    Powered by Revival IQ