Search Athmeeya Geethangal

760. എന്നേശു നാഥനെ എന്നാശ നീയേ 
Lyrics : C.J.
എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നില്‍ നീ മതിയേ
 
1   ആരും സഹായമില്ലാതെ പാരില്‍ പാരം നിരാശയില്‍ നീറും നേരം
     കൈത്താങ്ങലേകുവാന്‍ കണ്ണുനീര്‍ തുടപ്പാന്‍
     കര്‍ത്താവേ നീയല്ലാതാരുമില്ല-
 
2   അല്ലലിന്‍ വഴിയില്‍ ആഴിയിന്നലയില്‍
     അലയാതെ ഹൃദയം തകരാതെ ഞാന്‍
     അന്ത്യം വരെയും നിനക്കായി നില്‍പ്പാന്‍ അനുദിനം നിന്‍കൃപ നല്‍കണമേ-
 
3   ഉറ്റവര്‍ സ്നേഹം അറ്റുപോയാലും ഏറ്റം പ്രിയര്‍ വിട്ടുമാറിയാലും
     മാറ്റമില്ലാത്ത മിത്രം നീ മാത്രം മറ്റാരുമില്ല പ്രാണപ്രിയാ!-
 
4   നിന്‍മുഖം നേരില്‍ എന്നു ഞാന്‍ കാണും എന്മനമാശയാല്‍ കാത്തിടുന്നു
     നീ വരാതെന്‍റെ കണ്ണുനീരെല്ലാം തുവരുകയില്ല ഹല്ലേലുയ്യാ!-             

 Download pdf
33907486 Hits    |    Powered by Revival IQ