Search Athmeeya Geethangal

646. എന്നേശുനാഥനെന്നുമെത്ര നല്ലവന്‍ 
Lyrics : G.P.
എന്നേശുനാഥനെന്നുമെത്ര നല്ലവന്‍
എത്ര നല്ലവന്‍! താനെത്ര വല്ലഭന്‍
 
1   ചെഞ്ചോര ചിന്തി കുരിശിലേറി എന്‍പാപം തീര്‍ത്തെന്നെ
     സ്വന്തമാക്കി താന്‍ നന്ദിയാല്‍ പാടും ഞാന്‍
     പുതിയ ഗീതങ്ങള്‍ ജീവന്‍ പോവോളവും-
 
2   സങ്കടം തിങ്ങിടും നേരമെല്ലാം തന്‍കരത്താലെന്നെ താങ്ങുമല്ലോ
     കൈവിടില്ലവന്‍ ഹാ! എത്ര നല്ലവന്‍ എന്നും മാറാത്തവന്‍-
 
3   ജീവിതപാതയില്‍ നേരിടുന്ന എല്ലാപ്രയാസവും തീര്‍ത്തുതന്നിടും
     ഭിതിയില്ലിനി തന്‍ ചിറകിന്‍ കീഴില്‍ ഞാന്‍ മോദമായ് പാര്‍ത്തിടും-
 
4   തേജസ്സിലെന്നേശു വന്നു വേഗം തേജസ്കരിച്ചെന്നെ ചേര്‍ത്തണയ്ക്കുമെ
     തേജസ്സേറിടും തന്‍ രൂപമഹിമയില്‍ വാഴും നിത്യകാലം ഞാന്‍

 Download pdf
33907128 Hits    |    Powered by Revival IQ