Search Athmeeya Geethangal

1103. വല്ലഭനാം യേശുപരന്‍ നല്ല  
Lyrics : George Peter, Chittoor
വല്ലഭനാം യേശുപരന്‍ നല്ല സഹായകനാം
സുഖം ബലവും സമാധാനവും സകലവും നമുക്കവനാം
 
1   ആധിയാലുള്ളം കലങ്ങിടിലും വ്യാധിയാലേറ്റം നാം തളര്‍ന്നിടിലും
     ഉറ്റവരെല്ലാരും കൈവിടിലും മുറ്റിലും കാത്തവന്‍ നടത്തിടുമേ-
 
2   ലോകത്തിന്നിമ്പം ത്യജിച്ചിടാം നാം ക്രൂശിന്‍റെ നിന്ദകള്‍ വഹിച്ചിടാം നാം
     യേശുവിന്‍റെ സാക്ഷിയായ് പോയിടാം നാം ക്ലേശങ്ങള്‍ സഹിച്ചു പൊരുതിടാം നാം-
 
3   സ്നേഹത്തിന്‍ ദീപം കൊളുത്തിടാം നാം ജീവന്‍റെ സന്ദേശം ഉരച്ചിടാം നാം
     പാപികളിന്മനം തിരിഞ്ഞിടുവാന്‍ പ്രാര്‍ത്ഥനയില്‍ സദാ ഉണര്‍ന്നിടാം നാം
 
4   ആത്മാവില്‍ നിറഞ്ഞു ബലപ്പെടുവിന്‍ ദൈവഹിതം നമ്മളറിഞ്ഞിടുവിന്‍
     ഉന്നതജീവിതം നയിച്ചിടുവിന്‍ മന്നവന്‍ വരവിനായൊരുങ്ങിടുവിന്‍-

 Download pdf
48672905 Hits    |    Powered by Oleotech Solutions