Search Athmeeya Geethangal

858. എന്നേശുവല്ലാതില്ലെനിക്കൊരാ 
Lyrics : N.C.D.
1   എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍   
     നിന്‍മാര്‍വ്വില്‍ അല്ലാതില്ലെനിക്കു വിശ്രമം വേറെ
     ഈ പാരിലും പരത്തിലും നിസ്തുല്യന്‍ എന്‍ പ്രിയന്‍-
         
          എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരും
          എന്നേശു മാത്രം മതിയെനിക്കേതു നേരത്തും-
 
2   വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തും
     എന്‍ ചാരവേ ഞാന്‍ കാണുന്നുണ്ടെന്‍ സ്നേഹസഖിയായ്
     ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും-
 
3   എന്‍ ആശ്രയം എന്‍ ആശ്രയം നീ മാത്രമെന്‍ കര്‍ത്തന്‍
     മറ്റാരിലും ഞാന്‍ കാണുന്നില്ലെന്‍ പൂര്‍ണ്ണ ആശ്രയം
     ഈ പാരിലും പരത്തിലും നീ മാത്രം എന്‍ കര്‍ത്തന്‍-      

 Download pdf
33907210 Hits    |    Powered by Revival IQ