Search Athmeeya Geethangal

356. എന്നേശുവേ നിന്‍ കൃപമതിയാം 
Lyrics : G.K
എന്നേശുവേ നിന്‍ കൃപമതിയാം
എനിക്കേതു ജീവിതപാതയിലും
 
1   എന്‍ പാപത്തില്‍ ഭാരമെല്ലാം എന്നേക്കുമായ് നീക്കിയല്ലോ
     എന്‍വിലാപം നൃത്തമാക്കി വന്‍ പ്രമോദമണിയിച്ചു നീ-
 
2   പരിശോധന നേരിടുമ്പോള്‍ പരിതാപമങ്ങേറിടുമ്പോള്‍
     പാവനന്‍ നിന്‍ പാതയില്‍തന്നെ പോകുവാന്‍ കൃപയേകണമേ-
 
3   മനുജാതിയിലാശ്രയിച്ചാല്‍ അനുവേലം നിരാശയല്ലോ
     മനുവേലാ നിന്‍ പദതാരിണ മാനനീയമനുദിനവും-

 Download pdf
33906954 Hits    |    Powered by Revival IQ