Search Athmeeya Geethangal

820. എന്നേശുവേ! നീയാശ്രയം എന്നാളും 
Lyrics : C.J.
എന്നേശുവേ! നീയാശ്രയം എന്നാളും മന്നിലീ സാധുവിന്നു
എല്ലാരും പാരില്‍ കൈവിട്ടാലും എന്നെ കരുതുന്ന കര്‍ത്താവു നീ
 
1   ആകുലനേരത്തെന്‍ ചാരത്തണഞ്ഞു ഏകുന്നു സാന്ത്വനം നീയെനിക്കു
     ആകയാലില്ല തെല്ലും ഭയം പകലും രാവും നീയഭയം-
 
2   ചിന്തി നീ ചെന്നിണം ക്രൂശിലതാലെന്‍ ബന്ധനം നീക്കി നിന്‍ സ്വന്തമാക്കി
     എന്തൊരു ഭാഗ്യനിത്യബന്ധം സന്തതം പാടും സന്തോഷമായ്-
 
3   തുമ്പങ്ങളേറുമെന്‍ മാനസം തന്നില്‍ ഇമ്പം പകരുന്നു നിന്‍മൊഴികള്‍
     എന്‍മനം നിന്നിലാനന്ദിക്കും നിന്മാറില്‍ ചാരിയാശ്വസിക്കും-
 
4   എന്നു നീ വന്നിടുമെന്നാത്മനാഥാ! വന്നതല്ലാതെന്നാധി തീരുകില്ല
     ഒന്നേയെന്നാശ നിന്നെ കാണ്മാന്‍ ആമേന്‍ കര്‍ത്താവേ! വന്നിടണേ

 Download pdf
33907300 Hits    |    Powered by Revival IQ