Lyrics : Mosa Valsalam, Trivandrumജയിക്കുമേ! സുവിശേഷം ലോകം- ജയിക്കുമേ!
പേയുടെ ശക്തികള്‍ നശിക്കുമേ സകല ലോകരും
യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തലകുനിക്കുമേ
അതു ബഹു സന്തോഷമേ
1 കൂടുവിന്‍-സഭകളേ! വന്നു പാടുവിന്‍-യേുശുവിന്‍
കീര്‍ത്തികൊണ്ടാടുവിന്‍ സുവിശേഷം ചൊല്ലാന്‍
ഓടുവിന്‍ നിദ്രവിട്ടുണര്‍ന്നിടുവിന്‍
മനം ഒത്തെല്ലാരും നിന്നിടുവിന്‍ വേഗം-
2 ഇടിക്കണം, പേയിന്‍ കോട്ട നാം ഇടിക്കണം-
ജാതിഭേദങ്ങള്‍ മുടിക്കണം, സ്നേഹത്തിന്‍ കൊടി
പിടിക്കണം യേശു രാജന്‍റെ സുവിശേഷക്കൊടി
ഘോഷത്തോടുയര്‍ത്തിടേണം വേഗം-
3 മരിച്ചു താന്‍, നമുക്കു മോക്ഷത്തെ വരുത്തി താന്‍
വെളിച്ചമാര്‍ഗ്ഗത്തില്‍ ഇരുത്തി താന്‍-
എളിയകൂട്ടരെ ഉയര്‍ത്തി താന്‍, യേശദേവന്‍റെ
രക്ഷയിന്‍ കൊടി ഘോഷത്തോടുയര്‍ത്തിടേണം നമ്മള്‍-
4 ചെലവിടിന്‍ സുഖം ബലത്തെയും ചെലവിടിന്‍
ബുദ്ധിജ്ഞാനത്തെയും ചെലവിടിന്‍ വസ്തുസമ്പത്തുകള്‍
ചെലവിടിന്‍-യേശുരാജന്‍റെ മഹിമയിന്‍
കൊടി ഏവരും ഉയര്‍ത്തിടണം നമ്മള്‍-
5 യോഗ്യമേ, ഇതു നമുക്കതി ഭാഗ്യമേ രക്ഷിതാവിന്‍റെ
വാക്യമേ, സ്വര്‍ഗ്ഗലോകരോടൈക്യമേ
യേശുരാജ്യ പ്രസിദ്ധിക്കായി
നാം ഏവരും പ്രയത്നിച്ചിടണം

Download pdf