Search Athmeeya Geethangal

649. എന്താനന്ദം എനിക്കെന്താനന്ദം 
എന്താനന്ദം എനിക്കെന്താനന്ദം
പ്രിയ യേശുവിന്‍ കൂടെയുള്ള വാസം ചിന്താതീതം അതു മനോഹരം
എന്തു സന്തോഷമാം പുതുജീവിതം
സന്താപമേറുമീലോകെ ഞാനാകിലും സാന്ത്വനം തരും ശുഭം
 
1   ഒന്നും കണ്ടിട്ടല്ല എന്‍ജീവിതാരംഭം വിശ്വാസ കാല്‍ച്ചുവടിലത്രേ
     തന്നീടുന്നെ സ്വര്‍ഗ്ഗ ഭണ്ഡാരത്തില്‍നിന്നും
     ഒന്നിനും മുട്ടില്ലാത്തവണ്ണം ആശയ്ക്കെതിരായ് ആശയോടെ
     വിശ്വസിക്കുകില്‍ എല്ലാം സാദ്ധ്യം-
 
2   ആരു വെറുത്താലും ആരു ചെറുത്താലും കാര്യമില്ലെന്നുള്ളം ചൊല്ലുന്നു          
     കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും
     കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോര്‍ കൂട്ടത്തോടെ വിട്ടുപോയ് വിട്ടാലും
     കൂട്ടായ് യേശു എനിക്കുള്ളതാല്‍-
 
3   ആരു സഹായിക്കും ആരു സംരക്ഷിക്കും എന്നുള്ള ഭീതി എനിക്കില്ല
     തീരെ ബലഹീനനായ് കിടന്നാലും ചാരും ഞാനേശുവിന്‍റെ മാര്‍വ്വില്‍
     എത്തും സഹായമത്യത്ഭുതമാം വിധം തൊട്ടു സുഖപ്പെടുത്തും-
 
4   ക്രിസ്തീയജീവിത മാഹാത്മ്യം കണ്ടവര്‍ ക്രിസ്തനെ വിട്ടുപോയിടുമോ
     സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാല്‍ വ്യര്‍ത്ഥമായ് തീരുന്നതെന്തിന്
     കര്‍ത്തനാമേശുവോടൊത്തു നടക്കുകില്‍ നിത്യാനന്ദം ലഭ്യമേ-

 Download pdf
33907133 Hits    |    Powered by Revival IQ