Search Athmeeya Geethangal

1114. ആര്‍പ്പിന്‍ നാദമുയരുന്നിതാ ഹല്ലേലുയ്യാ 
Lyrics : G.K.
1   ആര്‍പ്പിന്‍ നാദമുയരുന്നിതാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
     മഹത്വത്തിന്‍ രാജനെഴുന്നെളളുന്നു കൊയ്ത്തിന്‍റെ അധിപനവന്‍
         
          പോയിടാം വന്‍ കൊയ്ത്തിനായ് വിളഞ്ഞ വയലുകളില്‍
          നേടിടാന്‍ വന്‍ലോകത്തേക്കാള്‍ വിലയേറുമാത്മാവിനെ (2)
 
2   ഇരുളേറുന്നു പാരിടത്തില്‍ ഇല്ലിനി നാളധികം
     ഇത്തിരി വെട്ടം പകര്‍ന്നിടാന്‍ ഇതാ ഞാന്‍, അയയ്ക്കണമേ-
 
3   ആരെ ഞാനയക്കേണ്ടു ആരിനി പോയിടും ?
     അരുമനാഥാ നിന്നിമ്പസ്വരം മുഴങ്ങുന്നെന്‍ കാതുകളില്‍-
 
4   ഒരു നാളില്‍ നിന്‍ സന്നിധിയില്‍ വരുമേ അന്നടിയാന്‍
     ഒഴിഞ്ഞ കൈകളുമായ് നില്‍പ്പാന്‍ ഇടയായ് തീരരുതേ-             G.K

 Download pdf
33907155 Hits    |    Powered by Revival IQ