472. എന്താനന്ദം യേശുമഹേശനെ
Lyrics : T.K.S.എന്താനന്ദം യേശുമഹേശനെ
പിന്തുടരുന്നതു മനമേ!
വന്താപമതില് താന്‍ തണലേകും
സന്തതമവന് തുണയാകും
1 ഭാരമെഴുന്നീ പാരിടവാസം
പാര്ക്കുകിലെന്തു പ്രയാസം
ഭാരമശേഷം തന്നുടെ ശീര്‍ഷം
തീര്ക്കുമതെന്താശ്വാസം-
2 യുദ്ധവിപത്തും സത്യവിരുദ്ധവു
മിദ്ധരയില്‍ വളര്‍ന്നാലും
മര്ത്യരെല്ലാരുമെതിര്ത്തുവെന്നാലും
നല്കിടുമവന് സങ്കേതം-
3 ഭീതിയകറ്റി കൂടെ നടത്തി
പ്രീതി വളര്‍ത്തി ദിനവും
ക്ഷീണിക്കും സമയം താങ്ങിടും സദയം
കാണിക്കും നല്വഴിയഭയം-
4 ഒരു തുണയിതുപോലൊരുവനില്ലുലകില്
കരുതുവതിന്നുമില്ലറികില്
മരണമാം യോര്ദ്ദാന് കരയിലുമരികില്
ശരണമവന്‍ തുരുമൊടുവില്-
![](images/PDF.gif)
Download pdf